Categories

ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ വിമര്‍ശിച്ചു; റാണാ അയൂബിനെതിരെ ബി.ജെ.പി

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിനെതിരെ കേസ് ഫയല് ചെയ്ത് ബി.ജെ.പി. ബി.ജെ.പി വക്താവ് നുപൂര്‍ ശര്‍മയാണ് റാണാ അയൂബിനെതിരെ രംഗത്തെത്തിയത്. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദയെ പ്രഖ്യാപിച്ച നടപടിയെ വിമര്‍ശച്ചതിനാണ് കേസ്.

ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ‘പ്രതിഭാ പാട്ടിലാണ് എറ്റവും മേശം രാഷ്ട്രപതിയെന്നാണ് നിങ്ങള്‍ വിചാരിച്ചിരുന്നത് എന്ന് പന്തയം വെയ്ക്കാം’ എന്നായിരുന്നു റാണാ അയ്യൂബിന്റെ ട്വീറ്റ്.


Dont Miss മുസ്‌ലീങ്ങളെ മുഴുവനും ഞാന്‍ കൊന്നൊടുക്കും; ജനങ്ങളോട് ലണ്ടന്‍ അക്രമിയുടെ ആക്രോശം 


ഇതിന് പിന്നാലെയാണ് ബിജെപി വക്താവ് നുപൂര്‍ ശര്‍മ പൊലീസില്‍ പരാതി നല്‍കിയത്. റാണാ അയ്യൂബിന്റെ ട്വീറ്റ് അപകീര്‍ത്തികരവും തരംതാഴ്ന്നതുമാണ് എന്നാണ് ബിജെപി ആരോപണം.

ബി.ജെ.പി പൊലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് നുപുര്‍ ശര്‍മ തന്നെയാണ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.

പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുമുള്ള ഒരാളുടെ കഴിവിനെയും പദവിയെയും അപകീര്‍ത്തിപ്പെടുത്തുന്ന ജാതീയ അധിക്ഷേമാണ് റാണാ അയൂബ് നടത്തിയതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

എസ്.സി എസ്. ടി വിഭാഗങ്ങള്‍ക്ക് എതിരായ അതിക്രമം തടയുന്ന നിയമം വഴി റാണാ അയ്യൂബിനെതിരെ കേസെടുക്കണം എന്നാണ് ബി.ജെ.പി പരാതിയില്‍ ആവശ്യപ്പെടുന്നത്.

ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടുകള്‍ക്കെതിരേയും ഗുജറാത്ത് കലാപത്തിലെ ബി.ജെ.പിയുടെ പങ്കിനെ കുറിച്ചും തുറന്നെഴുതിയ മാധ്യമപ്രവര്‍ത്തക കൂടിയാണ് റാണാ അയൂബ്.

‘ഗുജറാത്ത് ഫയല്‍സ്, അനാട്ടമി ഓഫ് എ കവര്‍ അപ്പ്’ എന്ന പേരില്‍ 2002ലെ ഗുജറാത്ത് കലാപത്തിലെ ബി.ജെ.പിയുടെ പങ്ക് വെളിപ്പെടുത്തുന്ന അന്വേഷണ പരമ്പരയും റാണ പ്രസിദ്ധീകരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് ഗുജറാത്ത് കലാപത്തിലുള്ള പങ്കിനെ കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. ഇതിന് പിന്നാലെ റാണക്കെതിരെ ബി.ജെ.പി നേതൃത്വം ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

Tagged with:


‘നേതാക്കളുടെ പല്ല് അടിച്ചു കൊഴിക്കാന്‍ ഇറക്കിവിട്ട മഹതിയെ നിയന്ത്രിച്ചില്ലെങ്കില്‍ ഭാവി ശോഭനമായിരിക്കില്ല’; ചാനല്‍ ചര്‍ച്ചകളില്‍ അസഭ്യവര്‍ഷം നടത്തുന്ന ശോഭാ സുരേന്ദ്രന്റെ വായടപ്പിച്ച് എം.എം മണി

കോഴിക്കോട്: മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമചര്‍ച്ചകളിലെ ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തിനെതിരെ മന്ത്രി എംഎം മണി. ബി.ജെ.പി നേതാവായ ശോഭാ സുരേന്ദ്രനെ പേരടുത്ത് പറയാതെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു മന്ത്രി. ചാനല്‍ ചര്‍ച്ചകളില്‍ ശോഭ പുലര്‍ത്തുന്ന ക്ഷുഭിത സ്വഭാവത്തെയായിരുന്നു മന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്.കോഴ വിവരം പുറത്തുവന്നപ്പോള്‍ പ്രതിക