എഡിറ്റര്‍
എഡിറ്റര്‍
‘ഗാന്ധിജിയെ കൊന്നത് ആര്‍.എസ്.എസ്’: രാഹുലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ബി.ജെ.പിയുടെ പരാതി
എഡിറ്റര്‍
Sunday 9th March 2014 1:23pm

rahul-g

ന്യൂദല്‍ഹി: ഗാന്ധിജിയെ കൊന്നത് ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും വിഭാഗീയതയ്ക്ക് ശ്രമിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മുംബൈയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ വിവാദ പ്രസ്താവന നടത്തിയത്.

ആര്‍.എസ്.എസുകാര്‍ ഗാന്ധിജിയെ കൊന്നുവെന്നും ഇപ്പോള്‍ വോട്ടു പിടിക്കാന്‍ അദ്ദേഹത്തിന്റെ പേരുപയോഗിക്കുകയാണെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ഇത് പിന്നീട് വിവാദമാവുകയായിരുന്നു. പരാമര്‍ശത്തിനെതിരെ ആര്‍.എസ്.എസ് നിയമ നടപടിയിലേക്ക് നീങ്ങുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നു തെളിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി ലഭിച്ചിരിക്കുന്നത്.

Advertisement