ശ്രീനഗര്‍: വിപ്പ് ലംഘിച്ച് ജന്മുകാശ്മീര്‍ നിയമസഭയില്‍ വോട്ട് ചെയ്ത ആറ് എം.എല്‍.എമാരെ ബി.ജെ.പി പുറത്താക്കി. ദല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി. ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കഴിഞ്ഞ ഏപ്രില്‍ 13 ന് നടന്ന വോട്ടെടുപ്പിലാണ് ബി.ജെ.പിയുടെ അംഗങ്ങള്‍ വിപ്പ് ലംഘിച്ചത്.

ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലായിരുന്നു വോട്ട് ചെയ്തത്. ഇതേതുടര്‍ന്ന് ഒരംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ആറ് പേരെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു നേരത്തെ ബി.ജെ.പി. സ്വീകരിച്ച നടപടി. ഈ ആറുപേരെയാണ് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്.

Subscribe Us:

കൂറുമാറി കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് വിഭാഗത്തിനായിരുന്നു ബി.ജെ.പി അംഗങ്ങള്‍ വോട്ട് ചെയ്തത്.