ന്യൂദല്‍ഹി: അഴിമതിക്കാര്യത്തില്‍ ബി.ജെ.പി പുലര്‍ത്തുന്നത് ഇരട്ടത്താപ്പെന്ന് ബി.ജെ.പി യില്‍ നിന്നും പുറത്താക്കപ്പെട്ട എം.പി കിര്‍ത്തി ആസാദ്.

പാര്‍ട്ടിയില്‍പ്പെട്ട സ്വന്തം നേതാക്കളുടെ പേരില്‍ അഴിമതി ആരോപണം വരുമ്പോള്‍ അവര്‍ മൗനം പാലിക്കുന്നു.


Dont Miss വിജയരാഘവന്റെ മരണവാര്‍ത്ത; സൈബര്‍ സെല്‍ നടപടിയെടുക്കുമെന്ന് സെന്‍കുമാര്‍: ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നടപടി 


എന്നാല്‍ അതേസമയം തന്നെ അവര്‍ മറ്റ് പാര്‍ട്ടിക്കാര്‍ അഴിമതി നടത്തുമ്പോള്‍ അവരുടെ രാജി ആവശ്യപ്പെടുകയാണെന്നും കിര്‍ത്തി ആസാദ് പറഞ്ഞു.

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെട്ട ദല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ 400 കോടി അഴിമതി നടന്നതായി ഞാന്‍ ആരോപിച്ചപ്പോള്‍ ജെയ്റ്റ്‌ലിയെ സംരക്ഷിക്കുക മാത്രമായിരുന്നില്ല ബി.ജെ.പി അതേസമയം തന്നെ ആരോപണം ഉന്നയിച്ച തന്നെ സസ്‌പെന്‍ഡ് ചെയ്യുക കൂടിയായിരുന്നു. -കിര്‍ത്തി ആസാദ് പറഞ്ഞു.