എഡിറ്റര്‍
എഡിറ്റര്‍
വൈദ്യയുടെ നരേന്ദ്ര മോഡി വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി
എഡിറ്റര്‍
Monday 12th November 2012 4:28pm

ന്യൂദല്‍ഹി: ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവും പ്രത്യയശാസ്ത്രകാരനുമായ എം.ജി വൈദ്യയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി രംഗത്ത്.

‘ വൈദ്യയുടെ വാദം ബി.ജെ.പി പൂര്‍ണമായും എതിര്‍ക്കുന്നു. ബി.ജെ.പിയിലെ എല്ലാ നേതാക്കളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.’ ബി.ജെ.പി പത്രക്കുറിപ്പില്‍ പറയുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മോഡിക്ക് പിറകില്‍ ബി.ജെ.പി ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്നും പാര്‍ട്ടി പറയുന്നു.

Ads By Google

‘വൈദ്യയുടെ ബ്ലോഗില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമാണ്. വൈദ്യയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകാമെന്നും പാര്‍ട്ടി വാക്താവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

രാം ജെത്മലാനി  നിതിന്‍ ഗഡ്കരിയുടെ രാജി ആവശ്യപ്പെടുകയും അതേസമയം തന്നെ 2014 ല്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.’ വൈദ്യ തന്റെ ബ്ലോഗില്‍ പറയുന്നു. ഗഡ്കരിക്കെതിരെയുള്ള പ്രചരണം ഗുജറാത്തില്‍ നിന്നാണ് ആരംഭിക്കുന്നതെന്നും ഇതിനോട് ചേര്‍ത്ത് വായിക്കാമെന്നും വൈദ്യ പറയുന്നു.

ഗഡ്കരിയും അദ്വാനിയും തങ്ങള്‍ക്ക് പ്രധാനമന്ത്രി പദം ആവശ്യമില്ലെന്ന് പരസ്യമായി പറഞ്ഞതാണ്. അതേസമയം, നരേന്ദ്ര മോഡി പ്രധാനമന്ത്രിയാവണമെന്ന കാര്യം ഇതുവരെ തള്ളിപ്പറഞ്ഞതായി താന്‍ കേട്ടിട്ടില്ലെന്നും വൈദ്യ പറയുന്നു.

ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ കാര്യമായി നടക്കുന്നതിനിടയില്‍ തന്നെയാണ് വൈദ്യയുടെ മോഡി വിരുദ്ധ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.

Advertisement