Categories

യെദ്യൂരപ്പയോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടു

ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയോട് ഉടന്‍ രാജി വെയ്ക്കാന്‍ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു.  പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്റി ബോര്‍ഡ് യോഗത്തില്‍ യെദ്യൂരപ്പയെ മാറ്റണമെന്ന കാര്യത്തില്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് ബി ജെപി വക്താവ് രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

എന്നാല്‍ പുതിയ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്കായി രാജ്‌നാഥ് സിംഗും അരുണ്‍ ജെയ്റ്റ്‌ലിയും നാളെ ബാംഗ്ലൂരിലെത്തും. പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള അവകാശം യെദ്യൂരപ്പയ്ക്ക് നല്‍കിക്കൊണ്ട് സുഗമമായ അധികാരക്കൈമാറ്റമാണ് ബി.ജെ.പി നേതൃത്വം ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം രാജിയ്ക്കു വഴങ്ങില്ലെന്ന് യെദ്യൂരപ്പ അറിയിച്ചു. ഖനനവുമായി സംബന്ധിച്ച ലോകായുക്തയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജി വെയ്ക്കാനാവില്ലെന്നും ഇതു സംബന്ധിച്ച കേസ് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ വിധി വന്നതിനുശേഷം രാജിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും യെദ്യൂരപ്പ പ്രതികരിച്ചു.

ഇതിനിടെ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരുടെ യോഗം ബാംഗ്ലൂരില്‍ ആരംഭിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.