എഡിറ്റര്‍
എഡിറ്റര്‍
രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ബി.ജെ.പി
എഡിറ്റര്‍
Tuesday 14th January 2014 4:14pm

rahul-gandhi

കോഴിക്കോട്: കേരളത്തില്‍ സന്ദര്‍ശനത്തിനിടയില്‍ പോലീസ് വാഹനത്തിന് മുകളില്‍ കയറിയ രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടിയെടുക്കണമെന്ന് ബി.ജെ.പി.

രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. പക്വതയില്ലാത്ത ആളെയാണോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നും ബി.ജെ.പി നേതൃത്വം ചോദിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരെ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിലവാരമില്ലാത്തതായെന്ന് കെ. സുധാകരന്‍. പിണറായിയുടെ നിലവാരമാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

സാമൂഹ്യ ബോധവും സംസ്‌കാര ബോധവുമുള്ള നേതാവിന് ചേര്‍ന്ന രീതിയിലല്ല പിണറായി സംസാരിച്ചതെന്നും സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി പെരുമാറിയത് വെളിവില്ലാത്തവനെ പോലെയാണെന്നായിരുന്നു പിണറായിയുടെ പരാമര്‍ശം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള യുവ കേരള യാത്രയില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയത്.

പദയാത്രയ്‌ക്കൊപ്പം നടന്ന രാഹുല്‍ ഗാന്ധി പിന്നീട് പോലീസ് വാഹനത്തിന് മുകളില്‍ കയറി യാത്ര ചെയ്ത്  പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു.

Advertisement