എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു
എഡിറ്റര്‍
Wednesday 6th November 2013 11:39pm

bjp

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തിരഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. 62 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്.  സംസ്ഥാന അധ്യക്ഷന്‍ വിജയ് ഗോയലിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

70 മണ്ഡലങ്ങളില്‍ നാല് മണ്ഡലങ്ങള്‍ എന്‍.ഡി.എ സഖ്യകക്ഷിയായ അകാലിദളിന് വിട്ടുകൊടുത്തു. മുഖ്യമന്ത്രി  സ്ഥാനാര്‍ത്ഥി ഹര്‍ഷ വര്‍ധന്‍  അഞ്ചാം തവണയും കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിക്കും.

ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വിജേന്ദ്ര ഗുപ്തയാണ് ന്യൂദല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും ഷീല ദീക്ഷിതിനെതിരെ മത്സരിക്കുന്നതോടെ ഇവിടെ ത്രികോണ മത്സരം ഉറപ്പായി.

മുസ്‌ലിം വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള മട്ടിയമഹല്‍ മണ്ഡലത്തില്‍ അഭിഭാഷകനായ മുഹമ്മദ് നിസാമുദ്ദീനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. മാള്‍വിയ നഗറില്‍ മുന്‍ മേയര്‍ ആര്‍.ബി മെഹ്‌റയും ജനഗ്പുരിയില്‍ പ്രമുഖ നേതാവ് നിന്ന് ജഗദീഷ് മുഖിയും മത്സരിക്കും.

നിയമസഭാ പ്രതിപക്ഷ നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി.കെ മല്‍ഹോത്രയുടെ മകന്‍ അജയ് മല്‍ഹോത്ര ഗ്രേറ്റര്‍ കൈലാശ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ്. ദല്‍ഹി തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക വെള്ളിയാഴ്ച്ചയാണ് പ്രഖ്യാപിക്കുന്നത്.

Advertisement