തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 40 മണ്ഡലങ്ങളില്‍ നിന്നും മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. ഒ.രാജഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെയാണ് പാര്‍ട്ടി മല്‍സരത്തിനായി നിയോഗിച്ചിട്ടുള്ളത്.

വോട്ടര്‍മാര്‍ക്ക് സാരിവിതരണം ചെയ്തുവെന്ന ആരോപണമുണ്ടായിട്ടും ഉദയഭാസ്‌കറിനെ തന്നെ ബി.ജെ.പി പാലക്കാട്ട് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. ഒ.രാജഗോപാല്‍ നേമത്തും സി.കെ പത്മനാഭന്‍ കുന്ദമംഗലത്തും മല്‍സരിക്കും.

കയ്പമംഗലത്ത് എം.എന്‍ രാധാകൃഷ്ണനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും കാട്ടാക്കടയില്‍ പി.കെ കൃഷ്ണദാസും മല്‍സരിക്കും. കെ.പി ശ്രീശന്‍ ബേപ്പൂരില്‍ നിന്നും ജയലക്ഷ്മി എന്‍ ഭട്ട് കാസര്‍ക്കോട്ട് നിന്നും ബി.കെ ശേഖര്‍ തിരുവനന്തപുരത്തു നിന്നും വി.വി രാജേഷ് വട്ടിയൂര്‍ക്കാവില്‍ നിന്നും ജനവിധി തേടും.