തിരുവനന്തപുരം: തലസ്ഥാനത്ത് ബി.ജെ.പി- സി.പി.ഐ.എം സംഘര്‍ഷം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനും സി.പി.ഐ.എം കൗണ്‍സിലര്‍മാരുടെ വീടിനുനേരെയും ആക്രമണങ്ങളുണ്ടായി.

Subscribe Us:

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ ആക്രമണമുണ്ടായത്. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെ 6 കാറുകള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു.
വെള്ളിയാഴ്ച അര്‍ധരാത്രി ഒന്നരയോടെയാണ് ആക്രമണം നടന്നത്. സംഭവ സമയം ഓഫീസിനു മുന്നില്‍ മ്യൂസിയം എസ്.ഐ അടക്കം 5 പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്.

ആക്രമണത്തിന് പിന്നില്‍ ഡി.െൈവ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി. ബിനു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്ന് ബി.ജെ.പി ആരോപിച്ചു. ഇവരുടെ ദൃശ്യങ്ങള്‍ സിസിക്യാമറയില്‍ പതിച്ചിട്ടുണ്ട്്.

മൂന്നു ബൈക്കുകളിലായാണ് അക്രമികള്‍ എത്തിയത്. ആക്രമണസമയത്ത് കുമ്മനം രാജശേഖരന്‍ ഓഫീസിലുണ്ടായിരുന്നു.


Must Read:കളള ചെങ്കൊടികള്‍ കേരളത്തില്‍ ഏറെയുണ്ട്; അവര്‍ അദാനിയെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നു: സി.പി.ഐ.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ജിഗ്നേഷ് മെവാനി


ഈ സംഭവത്തിനു പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിന് നേരെയും കല്ലേറുണ്ടായത്. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുനേരെയും കല്ലേറുണ്ടായി.

പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. കല്ലേറെ ജനല്‍ചില്ലുകളും തകര്‍ന്നിട്ടുണ്ട്. സംഭവ സമയത്ത് കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം ആരോപിക്കുന്നു.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ കാട്ടാക്കട ശശിയുടെ വീടിനുനേരെ ആക്രമണമുണ്ടായിരുന്നു.

സി.പി.ഐ.എം ചാല ഏരിയ സെക്രട്ടറി എസ്.എ സുന്ദറിന്റെ മണക്കാട് യമുന നഗറിലുള്ള വീടിനുനേരെയും ആക്രമണമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ ബൈക്കിലെത്തിയ അക്രമിസംഘം വാള്‍ ഉപയോഗിച്ച് ഗേറ്റ് വെട്ടിപ്പൊളിച്ച് അകത്തുകയറി കാര്‍, സ്‌കൂട്ടര്‍ എന്നിവ തകര്‍ക്കുകയായിരുന്നു.