എഡിറ്റര്‍
എഡിറ്റര്‍
യു.പിയില്‍ ഒറ്റയ്ക്ക് നേടി ബി.ജെ.പി
എഡിറ്റര്‍
Saturday 11th March 2017 10:06am


ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് അധികാരത്തിലേറി ബി.ജെ.പി. 284 സീറ്റുകളിലാണ് ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയത്. യു.പിയില്‍ ബി.ജെ.പി അധികാരത്തിലേറുന്നത് നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയ്ക്ക് 57 ഉം സഖ്യകക്ഷിയായ കോണ്‍ഗ്രസിന് 20 സീറ്റുകളിലാണ് നേട്ടമുണ്ടാക്കാന്‍ സാധിച്ചത്.

അതേസമയം യു.പിയിലെ കറുത്ത കുതിരകളാകുമെന്നു കരുതിയ ബി.എസ്.പിയ്ക്ക് 27 സീറ്റുകളില്‍ മാത്രമാണ് നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. യു.പിയിലെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും മോദി ഇഫ്ക്ടിനാണെന്ന് ബി.ജെ.പി അഭിപ്രായപ്പെടുന്നു.

കേന്ദ്ര സര്‍ക്കാരിന്റേയും ബി.ജെ.പിയുടേയും ഇമേജിന് നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റു നോക്കിയിരുന്നത് ഉത്തര്‍പ്രദേശിലേക്കാണ്. 403 സീറ്റുകളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പു നടന്നത്. കോണ്‍ഗ്രസ്-എസ്.പി സഖ്യവും ബിജെപിയും ബി.എസ്.പിയും തമ്മിലായിരുന്നു മുഖ്യ പോരാട്ടം.


Also Read: യു.പിയില്‍ എന്തുകൊണ്ട് ബി.ജെ.പി ജയിച്ചു? പ്രാഥമിക വിലയിരുത്തലുകള്‍


യു.പിയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിലേറുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറഞ്ഞിരുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ബി.ജെ.പി അവകാശപ്പെടിരുന്നത്. എസ്.പി ഭരണത്തിന്‍ കീഴിലുള്ള യുപിയില്‍ ബി.ജെ.പിയുടെ മുന്നേറ്റമുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ ബി.ജെ.പിയെ തടയാന്‍ ബി.എസ്.പിയുടെ പിന്തുണ തേടാനും തയ്യാറാകുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കനത്ത തോല്‍വി ഏറ്റുവാങ്ങാനായിരുന്നു എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് വിധി.

Advertisement