എഡിറ്റര്‍
എഡിറ്റര്‍
കുട്ടികളുടെ പുറത്ത് കേറിയുള്ള ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രകടനം വിവാദത്തില്‍
എഡിറ്റര്‍
Monday 24th March 2014 4:35pm

bjp-leader

  രാജ്‌കോട്ട്: കുട്ടികളുടെ പുറത്തുകേറിയുള്ള ബിജെപി നേതാവിന്റെ പ്രകടനം വിവാദത്തില്‍.

ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ കുന്ദരിയയാണ് കുട്ടികളുടെ നെഞ്ചത്ത് കേറി പ്രകടനം ചെയ്തത്.രാജ്‌കോട്ടിലെ സ്വാമിനാരായണന്‍ അമ്പലത്തില്‍ വച്ച് ഞായറാഴ്ച്ച  നടന്ന യോഗ ക്യാമ്പില്‍ വച്ചുള്ള പ്രകടനമാണ് വിവാദത്തിലായത്.

അതേസമയം കുട്ടികളുടെ ആവശ്യപ്രകാരം അവരുടെ കായികക്ഷമത പരീക്ഷിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മോഹന്‍ കുന്ദരിയ പറഞ്ഞു.

താന്‍ നിര്‍വികാരനായ വ്യക്തിയോ ആരെയെങ്കിലും ശാരീരികമായി ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയോ അല്ല. കുട്ടികളുടെ മാനസികവും ശാരീരികവുമായ ശക്തി യോഗയിലൂടെ പരീക്ഷിക്കാനാണ് അത്തരത്തില്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Advertisement