ഗുര്‍ദാസ്പൂര്‍: പഞ്ചാബ് ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്വരാന്‍ സലാരിയ്‌ക്കെതിരെ ലൈംഗികാരോപണവുമായി സ്ത്രീ രംഗത്ത്. വിവാഹ വാഗ്ദാനം നല്‍കി സലാരിയ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നു ചൂണ്ടിക്കാട്ടി 45 കാരി പരാതി നല്‍കി.

സ്വരാണ്‍ സലാരിയോടൊപ്പമുള്ള സ്വകാര്യനിമിഷങ്ങളിലെ ചിത്രവും സ്ത്രീ പുറത്തുവിട്ടു. 1982 മുതല്‍ 2014നു ഇടയില്‍ പലതവണ ഇയാള്‍ തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നെന്നും സ്ത്രീ പറഞ്ഞു. 2014 ലാണ് വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നു സലാരിയ പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു.


Also Read: യോഗിയെ ട്രോളി പിണറായിയുടെ ട്വീറ്റുകള്‍; ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍


സലാരിയ ഇവരെ ആദ്യം ഒരു ഗസ്റ്റ് ഹൗസിലും പിന്നീട് ഫ്‌ളാറ്റെടുത്തും താമസിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരോപണങ്ങളെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് സ്വരാണ്‍ സലാരിയ.

പൊതു ജനമധ്യത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇയാളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.