തിരുവനന്തപുരം: ഇന്ധനവിലവര്‍ധനവിനെതിരേ ജൂലൈ 5 ന് സംസ്ഥാനത്ത് ബി ജെ പി ഹര്‍ത്താല്‍ നടത്തും. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. അന്നേദിവസം ഭാരതബന്ദ് നടത്താന്‍ പാര്‍ട്ടി ദേശീയനേതൃത്വം തീരുമാനിച്ചിരുന്നു.

ജൂലൈ 5 ന് ഹര്‍ത്താല്‍ നടത്താന്‍ എല്‍ ഡി എഫ് ഇതിനകം തീരുമാനിച്ചിരുന്നു. ജനങ്ങള്‍ക്ക അധികഭാരമാകുന്ന തരത്തില്‍ ഹര്‍ത്താല്‍ നടത്തേണ്ടെന്ന് ചില ബി ജെ പി നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അന്നേദിവസം ഇടതുമുന്നണി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹതര്യത്തില്‍ അത്തരമൊരു അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് ബി ജെ പി യോഗം വിലയിരുത്തി.