കൊല്ലം: മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിവരുന്ന പശ്ചാത്തലത്തില്‍ അന്‍വാര്‍ശ്ശേരിയില്‍ നിരോധനാഞ്ജ പുറപ്പെടുവിക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. സംസ്ഥാന ആഭ്യന്തര വകുപ്പ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ആരോപിച്ചു.

കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് അവഗണിച്ച് ആഭ്യന്തരവകുപ്പ് ഭീകരവാദികള്‍ക്ക് വളരാന്‍ അവസരം ഒരുക്കുകയാണ്. തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.