ന്യൂദല്‍ഹി: സി.പി.ഐ.എം ചൈനയുടെയും പാകിസ്താന്റെയും വക്താക്കളാണെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു. ഇന്ത്യന്‍ സൈന്യത്തേക്കാള്‍ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കുമാണ് സി.പി.ഐ.എം പിന്തുണ നല്‍കുന്നതെന്നാണ് നരസിംഹ റാവുവിന്റെ ആരോപണം.


Also read ‘താനൊരു മാംസഭുക്കായിട്ടും ബി.ജെ.പിയുടെ അഖിലേന്ത്യ പ്രസിഡന്റ് വരെയായി; എന്തു കഴിക്കണമെന്നത് അവരവരുടെ ഇഷ്ടം: വെങ്കയ്യ നായിഡു


യഥാര്‍ത്ഥത്തില്‍ ഇതു വഴി അവര്‍ പാകിസ്താന്റയും, ചൈനയുടെയും വക്താക്കളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് നടപടിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്തിനെതിരെ സി.പി.ഐ.എം വിമര്‍ശനം ഉന്നയിച്ചിരുന്നു.


Dont miss നടി ശരണ്യയുടെ ചിത്രം; പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ഭര്‍ത്താവ്