എഡിറ്റര്‍
എഡിറ്റര്‍
സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ് കൈപ്പറ്റിയത് ലക്ഷങ്ങള്‍; പരാതിയുമായി ആര്‍.എസ്.എസ് മുഖ്യശിക്ഷക്
എഡിറ്റര്‍
Monday 24th July 2017 11:48am

കോഴിക്കോട്: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കൂടുതല്‍ തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തുവരുന്നു.

ആര്‍.എസ്.എസ് ശാഖാ മുഖ്യശിക്ഷക് ആയ യുവാവിന് സൈന്യത്തില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് കൈക്കൂലി വാങ്ങിയതായാണ് പരാതി.

പാതിരപ്പറ്റയിലെ ആര്‍.എസ്.എസ് നേതാവായിരുന്ന അശ്വന്താണ് ബി.ജെ.പി മേഖലാ സെക്രട്ടറി എം.പി രാജനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മൂന്ന് ജില്ലകളുടെ സെക്രട്ടറിയാണ് എം.പി. രാജന്‍.


Dont Miss പശുവിനെ കൊന്ന ഉയര്‍ന്ന ജാതിക്കാരന് ഗംഗയില്‍ മുങ്ങിക്കുളിക്കാന്‍ ശിക്ഷ; കുറഞ്ഞ ശിക്ഷയ്‌ക്കെതിരെ പരാതിയുമായി ദളിത് യുവാവ്


എം.പി രാജനെതിരെ പണം നഷ്ടപ്പെട്ട കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വടകര റൂറല്‍ എസ്.പിക്കാണ് പരാതി നല്‍കിയത്. ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ രാജന്‍ വാങ്ങിയതായാണ് പരാതി.

ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോള്‍ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായും സൂചനയുണ്ട്.

കക്കട്ടില്‍ മേഖലയിലെ നിരവധി ബി.ജെ.പി പ്രവര്‍ത്തകരില്‍ ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാക്കള്‍ പണം വാങ്ങിയിട്ടുണ്ടെന്നും അശ്വന്ത് പറഞ്ഞു. പണം നഷ്ടപ്പെട്ടവര്‍ ബി.ജെ.പി ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും അശ്വന്ത് പറയുന്നു.

Advertisement