എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും വ്യാജ പ്രചരണവുമായി ബി.ജെ.പി; പൊലീസ് അക്രമത്തില്‍ കൊല്ലപ്പെട്ടതെന്ന പേരില്‍ പ്രചരിച്ച ഫോട്ടോ വാഹനപകടത്തില്‍ മരിച്ചയാളുടേത്
എഡിറ്റര്‍
Friday 26th May 2017 6:50pm


കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബി.ജെ.പി മാര്‍ച്ചില്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചിത്രങ്ങളെന്ന പേരില്‍ പ്രചരിപ്പിച്ചത് വാഹനപകടത്തില്‍ മരിച്ചയാളുടേത്. കൊല്‍ക്കത്ത സ്വദേശി രൂപക് ദേബന്ദിന്റെ ചിത്രമാണ് പൊലീസ് അക്രമണത്തിന്റെ ഇരയെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ചിത്രം പോസ്റ്റ് ചെയ്ത യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ ക്ഷമ ചോദിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.


Also read ‘അടുത്ത വര്‍ഷം പാര്‍ലമെന്റ് ഗോശാലായായി പ്രഖ്യാപിക്കണം’; കന്നുകാലി കശാപ്പു നിരോധനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധാഗ്നി 


മെയ് 25ന് നടന്ന റാലിയില്‍ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയും നേതാക്കളായ കൈലഷ് വിജയവര്‍ഗിയയെയും ദിലിപ് ഘോഷിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റയാളുടെതെന്ന രീതിയിലാണ് ബി.ജെ.പിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ ഫോട്ടോ പ്രചരിപ്പിച്ചത്. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

BJP Bengal Twitter account

 


Dont miss മതം മാറിയ പെണ്‍കുട്ടിയുടെ എതിര്‍പ്പിനെ മറികടന്ന് പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടു പോയി


മെയ് 24ന് ദീപക് റോയി എന്നയാള്‍ തന്റെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചെന്നറിയിച്ച് ഫേസ്ബുക്കിലിട്ട ചിത്രമാണ് ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചത്. ദീപക് റോയി തന്നെയാണ് ബി.ജെ.പിയുടെ കള്ളത്തരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

BJP Bengal Twitter account post accident victim's photo alleging police torture

 

ദീപക് റോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഞാന്‍ മെയ് 24ന് ഫേസ്ബുക്കിലിട്ട ഫോട്ടോയാണ് ഇതിന്റെ കൂടെ കൊടുത്തത്. ഇത് ഞങ്ങളുടെ നാട്ടില്‍ തന്നെയുള്ള യുധിഷ്തിര്‍ ദേബന്ദിന്റെ മകന്‍ രൂപക് ദേബന്ദിന്റെ ചിത്രമാണ്. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ വാഹനപകടത്തില്‍ മരിച്ചു. എന്നാല്‍ ഇത് ബി.ജെ.പിയുടെ റാലിക്കിടെ പൊലീസ് അക്രമണത്തില്‍ മരിച്ചതാണെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധിച്ചു. ഇത്തരം നാണംകെട്ട പ്രവര്‍ത്തി ഇനിയാരും ചെയ്യില്ലെന്ന് വിശ്വസിക്കുന്നു.

Dipak Roy exposing BJP's members


You must read this ‘കന്നുകാലി കശാപ്പ് നിര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം ഇന്ത്യയിലെ ജനാധിപത്യം നിര്‍ത്തുന്നു എന്നാണ്’; പിന്നില്‍ ആര്‍.എസ്.എസ് അജണ്ടയെന്നും അഡ്വ. ടി. സിദ്ദിഖ്


സംഭവം വിവാദമായതോടെ യുവമോര്‍ച്ച അംഗം സുജിത് മസംദര്‍ ചിത്രം പോസ്റ്റ് ചെയ്തതില്‍ ക്ഷമ ചോദിച്ചു. ഞാന്‍ പോസ്റ്റ് ചെയ്ത ചിത്രം വിശദമായി പരിശോധിക്കാത്തതുകൊണ്ടുണ്ടായ അബദ്ധമാണെന്നും ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Advertisement