Categories

ലോക്പാല്‍: പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബി.ജെ.പി

ന്യൂദല്‍ഹി: ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി ബി.ജെ.പി പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഗാന്ധിയന്‍ അണ്ണ ഹസാരെ. ബി.ജെ.പി നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്വാനി, മുരളി മനോഹര്‍ ജോഷി, വെങ്കയ്യ നായിഡു, രവി ശങ്കര്‍പ്രസാദ്, അനന്ത് കുമാര്‍, ജസ്വന്ത് സിംങ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയ നേതാക്കളുമായാണ് ഹസാരെകൂടിക്കാഴ്ച നടത്തിയത്. ബി.ജെ.പി നേതാവ് നിതിന്‍ ഗഢ്ഗരി കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ല. ഹസാരെയെ കൂടാതെ അരവിന്ദ് കേജ്‌രിവാള്‍, കിരണ്‍ ബേദി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബി.ജെ.പി ഉറപ്പുനല്‍കിയിട്ടുണ്ട്. ബില്ലുമായി ബന്ധപ്പെട്ട് പൊതുസമൂഹ പ്രതിനിധികള്‍ ഉയര്‍ത്തിയ ആശങ്കകള്‍ ബി.ജെ.പി ശരിവച്ചു. സര്‍ക്കാര്‍ തയ്യാറാക്കിയ കരട് ബില്ലും പൊതുസമൂഹ പ്രതിനിധികളുടെ കരട് ബില്ലും തമ്മിലുള്ള വ്യത്യാസം ബി.ജെ.പി നേതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ലോക്പാല്‍ ബില്ലിമായി ബന്ധപ്പെട്ട് ഹസാരെയും സംഘവും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ആര്‍.എല്‍.ഡി ചീഫ് അജിത് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഹസാരെ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.