കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ബി.ജെ.പി. നിര്‍ണായക വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കരുതെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ചെയ്തത് പോലെതന്നെ ഇത്തവണ വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണം. സാമൂഹിക നീതിയായിരിക്കണം വകുപ്പുകള്‍ വീതംവെയ്ക്കുന്നതിലെ മാനദണ്ഡമെന്നും മുരളീധരന്‍ പറഞ്ഞു.

കാസര്‍ക്കോട്ടും മഞ്ചേശ്വരത്തും എല്‍.ഡി.എഫ് വോട്ടുമറിച്ചുവെന്ന് മുരളീധരന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പിലുണ്ടായ സംഘടനാപരമായ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.