ന്യൂദല്‍ഹി: പാക്കിസ്താനുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനെക്കുറിച്ച് പുനരാലോചിക്കണമെന്ന് ബി ജെ പി. ചര്‍ച്ച അട്ടിമറിക്കാന്‍ പാക്കിസ്താന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടെന്നും പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

നേരത്തെ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയുടെ പ്രസതാവനയെ വിമര്‍ശിച്ച പാക് വിദേശകാര്യ മന്ത്രി ഖുറേഷിയുടെ നടപടിയെയും ബി ജെ പി വിമര്‍ശിച്ചു. സംഭവത്തില്‍ എസ് എം കൃഷ്ണ പ്രതികരിക്കാതിരുന്നത് ശരിയായില്ലെന്നും ഖുറേഷിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ബി ജെ പി ആരോപിച്ചു.