അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം റിലീസ് ചെയ്യുന്നത് തടയണമെന്ന ആവശ്യവുമായി ബി.ജെ.പി. ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് ചിത്രമെന്നും അനുമതി നല്‍കിയ തീരുമാനം സെന്‍സര്‍ ബോര്‍ഡ് പുനപരിശോധിക്കണമെന്നും ബി.ജെ.പി വൈസ്പ്രസിഡന്റ് ഐ.കെ ജഡേജ പറഞ്ഞു.

ഗുജറാത്തിലെ 17ജില്ലകളിലെ ക്ഷത്രീയ സമുദായങ്ങളില്‍ നിന്ന് ചിത്രത്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു സമുദായത്തിന്റെ വികാരവും വ്രണപ്പെടാന്‍ പാടില്ലെന്നും തെരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ജഡേജ ഡി.എന്‍.എയോട് പറഞ്ഞു.


Read more:   ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ല: വി.എസ് അച്യുതാനന്ദന്‍


ഡിസംബര്‍ ഒന്നിനാണ് പദ്മാവതി ചിത്രം റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 9,14 തിയ്യതികളിലാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

രജപുത്ര സംസ്‌ക്കാരത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേന രണ്ടുതവണ ഷൂട്ടിംഗ് സെറ്റ് ആക്രമിച്ചിരുന്നു. ആദ്യം രാജസ്ഥാനില്‍ വച്ച് സംവിധായകന്‍ ബന്‍സാലിയെ ആക്രമിക്കുകയും സെറ്റ് അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. പിന്നീട് കോലാപ്പൂരില്‍ 50,000 ചതുരശ്രയടി വിസ്തൃതിയില്‍ ഒരുക്കിയിരുന്ന സെറ്റും പൂര്‍ണ്ണമായി നശിപ്പിച്ചിരുന്നു.