Categories

ആം ആദ്മി പാര്‍ട്ടി ദേശ വിരുദ്ധ കാര്യങ്ങളില്‍ ആകൃഷ്ടരെന്ന് ബി.ജെ.പി

Arvind-Kejriwal

ന്യൂദല്‍ഹി:  ആം ആദ്മി  പാര്‍ട്ടി ദേശവിരുദ്ധ കാര്യങ്ങളില്‍ ആകൃഷ്ടരാകുന്നതായി ബി.ജെ.പിയുടെ ആരോപണം. ബംഗ്ലാദേശ് എഴുത്തുകാരി ##തസ്‌ലീമ നസ്‌റിനെതിരെ ഫത്‌വ ഇറക്കിയ പുരോഹിതനെ ##അരവിന്ദ് കെജ്‌രിവാള്‍ സന്ദര്‍ശിച്ചിതിനെ കുറിച്ചാണ് ബി.ജെ.പിയുടെ ആരോപണം.

ആപ്പിന് വേണ്ടി പ്രചരണം നടത്താന്‍  വിവാദങ്ങളില്‍ അകപ്പെട്ട ഉത്തര്‍പ്രദേശ് പുരോഹിതന്‍ മൗലാന തൗഖീര്‍ റാസാ ഖാനോട് ആവശ്യപ്പെട്ടതായി ആം ആദ്മി പാര്‍ട്ടി വനേതാവ് അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു.

തൗഖീര്‍ റാസ ഖാന്‍ ഏത് പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് പ്രശ്‌നമല്ലെന്നും രാജ്യത്തെ മികച്ച വ്യക്തിത്വങ്ങളില്‍ ഒന്നാണ് അദ്ദേഹത്തിന്റേതെന്നുമായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്.

എന്നാല്‍ കഴിഞ്ഞ ദിവസം റാസ ഖാനുമായി യാതൊരു ബന്ധവുമില്ലെന്ന് തൊട്ടടുത്ത ദിവസം കെജ്‌രിവാള്‍ തിരുത്തുകയും ചെയ്തു.   പാര്‍ട്ടിയുടെ പ്രചരണത്തിന് റാസ എത്തില്ലെന്നും കെ്ജ്‌രിവാള്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്‌റിനെതിരെ അവരുടെ എഴുത്തുകള്‍  ഇസ്‌ലാമികവിരുദ്ധമാണെന്ന് കാണിച്ച് ഫത്‌വ പുറപ്പെടുവിച്ചതിലൂടെ വിവാദങ്ങളില്‍ അകപ്പെട്ട പുരോഹിതനാണ് റാസ ഖാന്‍.

താന്‍ ഈ സന്ദര്‍ശനത്തില്‍ സാമുദായികപരമായി ഒന്നും കാണുന്നില്ലെന്നും പിന്തുണ അഭ്യര്‍ത്ഥിച്ച് തങ്ങളുടെ പാര്‍ട്ടി പള്ളികളും അമ്പലങ്ങളും ഒരുപോലെ സന്ദര്‍ശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.പിയിലെ ഭരണകക്ഷി സമാജ്‌വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയുമാണ് ഇതിഹാദ്ഇമില്ലാറ്റ് കൗണ്‍സില്‍.

എന്നാല്‍ മുസാഫിര്‍ നഗര്‍ പ്രശ്‌നത്തിലെ അഖിലേഷ് യാദവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തൗഖീര്‍ റാസാഖാന്‍ സര്‍ക്കാര്‍ പദവി രാജി വെക്കുകയും പിന്നീട് മുലായം സിങ് യാദവുമായി ചേര്‍ന്ന് ഭിന്നത പറഞ്ഞൊതുക്കുകയും ചെയ്തിരുന്നു.

Tagged with: