ന്യൂദല്‍ഹി: വോട്ടിന് കോഴ കേസുമായി ബന്ധപ്പെട്ട വിവാദം ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നല്‍കി. രാജ്യസഭയില്‍ അരുണ്‍ജെയ്റ്റ്‌ലിയും ലോക്‌സഭയില്‍ എല്‍.കെ.അഡ്വാനിയുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്

ഒന്നാം യു.പി.എ. സര്‍ക്കാറിന്റെ കാലത്തെ വിശ്വാസ വോട്ടിനുവേണ്ടി എം.പിമാര്‍ക്ക് വോട്ടുനല്‍കിയെന്ന കേസില്‍ ആരോപണവിധേയനായ സമാജ് വാദി പാര്‍ട്ടി മുന്‍നേതാവ് അമര്‍സിങ്ങിനെയും മറ്റ് രണ്ടുപേരെയും തീഹാര്‍ ജയിലിലടച്ചിരുന്നു. ദല്‍ഹിയിലെ പ്രത്യേക കോടതിയുടെ ഉത്തരവുപ്രകാരമായിരുന്നു നടപടി. സപ്തംബര്‍ 19 വരെ മൂവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.