Categories

വനിതാ ബില്ലി­നെ കു­റിച്ച് ബി ജെ പിയില്‍ അഭിപ്രായഭി­ന്ന­ത­യി­ല്ലെന്ന്

ന്യൂദല്‍­ഹി: വനിതാസംവര­ണ ബില്ലി­നെ കു­റി­ച്ച് ബി ജെ പി­യില്‍ അഭിപ്രായ വ്യത്യാസമില്ലെ­ന്നു പാര്‍ട്ടി വ്യക്താവ് പ്രകാശ് ജാ­വ­ദേ­ക്കര്‍ പറഞ്ഞു. വനിതാ ബില്ലിനെ അനുകൂലിച്ചു ലോക്‌സഭയില്‍ വോട്ടു ചെയ്യുമെന്നു പ്രതിപക്ഷ നേതാവ് സുക്ഷമാ സ്വരാ­ജ് വ്യ­ക്ത­മാക്കി. ഇതിനായി പാര്‍ട്ടി വിപ്പ് പുറപ്പെടുവി­ക്കു­മെന്നും അ­വര്‍ പ­റഞ്ഞു.

എ­ന്നാല്‍ ബില്ലിനെ പിന്തുണയ്ക്കുമെന്ന പാര്‍ട്ടിയുടെ ഔദ്യോഗിക നി­ല­പാ­ടി­നെ­തി­രായി ചില മുതിര്‍ന്ന അം­ഗ­ങ്ങള്‍ രംഗ­ത്ത് വ­ന്നി­രുന്നു. യോഗി ആദിത്യനാഥ്, മുന്‍ കേന്ദ്രമന്ത്രി ഹുക്കുംദേവ് നാരായണ്‍ യാദവ്, ലോക്‌­സഭയിലെ പാര്‍ട്ടിയുടെ ചീഫ് വിപ്പ് രമേഷ് ബയസ് എന്നിവരാ­ണ് വ­നി­ത ബില്ലി­നെ എ­തിര്‍­ക്കു­ന്ന മു­തിര്‍­ന്ന ബി ജെ­പി എം പി­മാര്‍ . വിപ്പ് ലംഘിച്ച് ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് ഇ­വരില്‍ ചി­ലര്‍ അ­റി­യി­ച്ചി­ട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ലോക്‌­സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടു­ണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌­ലി, മുന്‍ ദേശീയ പ്രസിഡന്റ് രാജ്‌­നാഥ് സിങ് എന്നിവര്‍ എം.പി.മാ­രു­മാ­രു­മായി ചര്‍ച്ച ന­ട­ത്തു­ന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.