ഭുവനേശ്വര്‍: ഒഡീഷയിലെ കൊരാപുത് ജില്ലയില്‍ ബിജു ജനതാദള്‍ എം.എല്‍.എയെ തട്ടിക്കൊണ്ടുപോയി. ലക്ഷ്മിപുരയിലെ എം.എല്‍.എ ജിന ഹിക്കയെയാണ് മാവോവാദികള്‍ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് അറിയിച്ചു. വീട്ടിലേക്കുവരും വഴി എം.എല്‍.എ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി കോരാപുട് എസ്.പി സ്ഥിരീകരിച്ചു.

ഒഡീഷയില്‍ നിന്നും 500 കിലോമീറ്റര്‍ അകലെ കോരാപുട്ടിനും, ലക്ഷ്മിപൂരിനും ഇടയിലെ മലമ്പ്രദേശത്താണ് സംഭവമുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഇന്നുപുലര്‍ച്ചെ കൊരാപുതിലെ വീട്ടില്‍ നിന്നും തിരികെ വരുമ്പോള്‍ തൊയാപുതില്‍ വച്ച് ആയുധധാരികളായ മാവോവാദികള്‍ കാര്‍ വളയുകയായിരുന്നു. എം.എല്‍.എയുടെ ഗണ്‍മാനെയും െ്രെഡവറെയും വിട്ടയച്ചശേഷം മാവോവാദികള്‍ ഹിക്കയെയും കൊണ്ട് കാട്ടില്‍ മറയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ ഒഡീഷ മുഖ്യമന്ത്രി നവീണ്‍ പട്‌നായിക് അടിയന്തരയോഗം വിളിച്ചു. ഇതാദ്യമായാണ് ഒഡീഷയില്‍ നിന്നും ഒരു എം.എല്‍.എയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോവുന്നത്.

പത്ത് ദിവസം മുമ്പ് ഒഡീഷയില്‍ തന്നെ രണ്ട് ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇറ്റലിക്കാരെ വിട്ടുകിട്ടുന്നതിനായി മധ്യസ്ഥര്‍ മുഖേന സര്‍ക്കാര്‍ ചര്‍ച്ച തുടരുകയാണ്.

Malayalam news

Kerala news in English