Categories

ബിട്ടി മൊഹന്തിക്ക് ജാമ്യം ലഭിച്ചു

bitti

കണ്ണൂര്‍: പീഡനക്കേസില്‍ പരോളിലിറങ്ങി മുങ്ങി പേരു മാറ്റി കണ്ണൂരിലെ ബാങ്കില്‍ ജോലി ചെയ്യവേ പിടിയിലായ ബിട്ടി മൊഹന്തിക്ക് പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

ആള്‍മാറാട്ടം നടത്തി കണ്ണൂരില്‍ ജോലി ചെയ്യുകയായിരുന്ന ബിട്ടിയെ പഴയങ്ങാടി പോലീസാണ് അറസ്റ്റ് ചെയ്തത്.

ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യം അതേ തുകയുടെ രണ്ട് ആള്‍ ജാമ്യം എന്നീ ഉപാധികളോടെയാണ് കോടതി ബിട്ടിക്ക് ജാമ്യം അനുവദിച്ചത്.

എന്നാല്‍ ആള്‍ജാമ്യക്കാരിലൊരാള്‍ ബിട്ടിയുടെ അടുത്ത ബന്ധു ആകണമെന്ന് വ്യവസ്ഥയുള്ളതിനാല്‍ ബിട്ടിക്ക് ജയിലില്‍ നിന്ന പുറത്തിറങ്ങാനാവില്ല.

രാജസ്ഥാനിലെ ആള്‍വാറില്‍ ജര്‍മന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പരോളിലിറങ്ങിയ ബിട്ടി ആള്‍മാറാട്ടം നടത്തി രാഘവരാജന്‍ എന്ന പേരില്‍ മാടായി എസ്.ബി.ടി ശാഘയില്‍ ജോലി ചെയ്യുകയായിരുന്നു.

അതേസമയംതാന്‍ ബിട്ടിയല്ല രാഘവരാജനാണെന്നാണ് പ്രതിയുടെ വാദം.

വക്കാലത്തും കോടതിയിലെ നിയമനടപടിയും രാഘവരാജന്‍ എന്ന പേരിലായതിനാല്‍ കോടതി ജാമ്യം നല്‍കിയതും രാഘവരാജനാണ്.

എന്നാല്‍ സാങ്കല്‍പ്പിക കഥാപാത്രമായ രാഘവരാജന്റെ അടുത്ത ബന്ധുക്കളെ ജാമ്യത്തിന് ഹാജരാക്കാന്‍ കഴിയാതിരുന്നതിനാല്‍ ബിട്ടിക്ക് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന ജാമ്യം ഉപയോഗപ്രദമാകാനിടയില്ല.

Tagged with: | |