കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി ഉലകനായകനെന്ന് കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് നല്‍കിയ സ്വീകരണത്തിലാണ് മാര്‍ മാത്യു അറയ്ക്കലിന്റെ വാക്കുകള്‍. പരിപാടിയില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും പങ്കെടുത്തിരുന്നു.

ഭാരതത്തിന്റെ പരമവൈഭവത്തിനായി അഹോരാത്രം പോരാടുന്ന, വികസനത്തിന്റെ പുത്തന്‍ പന്ഥാവുകള്‍ വെട്ടിത്തുറക്കാന്‍ അക്ഷീണം യത്‌നിക്കുന്ന, ഉലകനായകനായ നരേന്ദ്ര മോദി എന്നാണ് പ്രധാന മന്ത്രിയെ മാത്യു അറയ്ക്കല്‍ വിശേഷിപ്പിച്ചത്.

കേന്ദ്രസര്‍ക്കാരിനും ക്രൈസ്തവ സഭയ്ക്കും ഇടയിലുള്ള പാലമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനമെന്നും മാത്യു അറയ്ക്കല്‍ പറഞ്ഞു.


Read more:  ടുണീഷ്യന്‍ മുസ്‌ലിം യുവതികള്‍ക്ക് ഇനി ഏതുമതസ്ഥരേയും വിവാഹം ചെയ്യാം: അമുസ്‌ലീങ്ങളെ വിവാഹം ചെയ്യുന്നതിനുള്ള നിരോധനം നീക്കി


ക്രൈസ്തവ സഭ അര്‍പ്പിക്കുന്ന വിശ്വാസം അര്‍ഹിക്കുന്ന ഗൗരവത്തിലാണ് ബിജെപി കാണുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ബി.ജെ.പി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സഭയുടെ ആവശ്യങ്ങള്‍ മനസിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമം നടത്തുമെന്നും കുമ്മനം പറഞ്ഞു.

മന്ത്രി എം.എം മണി വിട്ടുനിന്ന പരിപാടിയില്‍ പിജെ ജോസഫ് എം.എല്‍.എ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.