എഡിറ്റര്‍
എഡിറ്റര്‍
തലശ്ശേരി ബിഷപ്പിന് ജന്മദിനാശംസകളുമായി ക്വാറി ഉടമകളുടെ പരസ്യങ്ങള്‍
എഡിറ്റര്‍
Saturday 30th November 2013 3:48pm

valiyamattom

കോഴിക്കോട്: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ക്വാറി-ക്രഷര്‍ കമ്പനികളുടെ പരസ്യങ്ങള്‍.  ബിഷപ്പിന്റെ പിന്തുണയോടെ നടക്കുന്ന പശ്ചിമഘട്ട സമരത്തിന് പിന്നില്‍ ക്വാറി ഉടമകളാണെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഇത്.

ബിഷപ്പിന്റെ 75-ാം ജന്മദിനത്തോട് അനുബന്ധിച്ച് മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച ആഘോഷപ്പരിപാടികളുടെ അറിയിപ്പിനൊപ്പമാണ് പരസ്യങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ത്ര. ജൂബിലി നിറവില്‍ മാര്‍ ജോര്‍ജ് വലിയമറ്റം എന്നാണ് അറിയിപ്പിന്റെ തലക്കെട്ട്.

കണ്ണൂര്‍ ജില്ലയിലെ പേരാവൂരിലും ഇരിട്ടിയിലുമുള്ള രണ്ട് ക്വാറി കമ്പനികളാണ് പരസ്യങ്ങള്‍ നല്‍കിയിരിക്കുന്നത്. കണ്ണൂരിന്റെ മലയോര മേഖലയിലടക്കം നിരവധി ക്വാറികള്‍ ഇവയ്ക്കുണ്ട്.

ജന്മദിനത്തോടനുബന്ധിച്ച് തലശ്ശേരിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഒരു ചെറിയ കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പത്രത്തിന്റെ അരപേജോളം ക്വാറി കമ്പനികളുടെ പരസ്യമാണ്.

ശ്ചിമഘട്ട റിപ്പോര്‍ട്ടുകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ ക്വാറി-ക്രഷര്‍ മാഫിയകളാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കൂടാതെ കൊട്ടിയൂരില്‍ വനപാലകരെ ബന്ദിയാക്കിയതിലും പോലീസിനെ ആക്രമിച്ചതിനും  പിന്നില്‍ മാഫിയകളാണെന്നായിരുന്നു ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ കണ്ണൂരിലെ മലയോര മേഖലയിലെ ജങ്ങള്‍ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചില്‍ നേതൃസ്ഥാനത്ത് മാര്‍ ജോര്‍ജ്ജ് വലിയമറ്റമായിരുന്നു ഉണ്ടായിരുന്നത്.

Advertisement