മുബൈ: ബിപാഷ ബസു ഹോളിവുഡി അരങ്ങെറ്റത്തിന് ഒരുങ്ങുന്നു. റോളണ്ട് ജോഫിന്റെ സിംഗുലാരിറ്റി എന്ന ചിത്രത്തിലൂടെയാണ് ബിപാഷയുടെ ഹോളിവുഡിലെത്തുന്നത്.  റോളണ്ട് ജോഫിന്‍ ഓസ്ക്കാര്‍ ജേതാവാണ്.

ബിപാഷയുടെ ചൂടന്‍ രംഗങ്ങളാണ് ചിത്രത്തിന്‍റെ പ്രത്യേകതയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ചുംബനം മാത്രമല്ല മറ്റ് പലതും ചിത്രത്തിലുണ്ടാകുമെന്ന് ബിപാഷതന്നെ വ്യക്തമാക്കി.

ഹോളിവുഡിലെ പ്രശസ്ത താരം ജോഷ് ഹാര്‍നെറ്റാണ് നായകന്‍. ചിത്രത്തിന്‍റെ കഥയെഴുതിയിരിക്കുന്നത് അജെയ് ഝംകാരനാണ്.വ്യത്യസ്തമായ രണ്ട് കാലത്തില്‍   രണ്ട് വ്യത്യസ്ഥ ഭൂഘണ്ഡങ്ങളില്‍ ഉള്ള രണ്ട് പേരുടെ പ്രണയ കഥയാണ്  ചിത്രം പറയുന്നത്.

ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ് 3.3 കോടി ഡോളറാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന ആംഗ്ലോ – മറാഠ യുദ്ധമാണ് കഥയുടെ പശ്ചാത്തലം.