എഡിറ്റര്‍
എഡിറ്റര്‍
ബിപാഷ ബസു ഹര്‍മന്‍ ബവേജയും വിവാഹിതരാകുന്നു
എഡിറ്റര്‍
Wednesday 8th January 2014 12:06pm

bipasha-harman

ജോണ്‍ എബ്രഹാമിന്റെ വിവാഹത്തിന് ശേഷം മുന്‍ കാമുകി ബിപാഷയും ഈ വര്‍ഷം തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ജോണ്‍ ട്വിറ്ററിലൂടെ വിവാഹംകാര്യം പറയുന്നതിനു മുന്‍പേ ബിപാഷ ഈ തീരുമാനമെടുത്തിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

എന്നാല്‍ ഔദ്യോഗിക തീരുമാനങ്ങള്‍ ഹര്‍മാന്റെ ദിഷ്‌ക്യോന്‍ എന്ന ചിത്രത്തിനു ശേഷമായിരിക്കും. ശില്‍പാ ഷെട്ടിയും രാജീവ് കുന്ദ്രയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റിലായിരിക്കും റിലീസ് ചെയ്യുക.

ബിപാഷയുടെയും ഹര്‍മാന്റെയും മാതാപിതാക്കള്‍ കൂടികാഴ്ചകള്‍ നടത്തി. ഈ വര്‍ഷം തന്നെ അവര്‍ വിവാഹിതരാവുമെന്നും ബിപാഷയുടെ അടുത്ത സുഹൃത്ത് പറഞ്ഞു.

2012 ഡിസംബറില്‍ ബോളിവുഡ് നടന്‍ ജാക്കി ബഗ്‌നനാനിയുടെ പിറന്നാള്‍ ആഘോഷത്തില്‍ വച്ചാണ് രണ്ടുപേരും ഒരുമിച്ച് പ്രത്യക്ഷ്യപ്പെട്ടത്.

തിങ്കളാഴ്ച രാത്രി ഹര്‍മാനുമായി നടന്ന ബിപാഷയുടെ പിറന്നാള്‍ ആഘോഷത്തില്‍ മാതാപിതാക്കള്‍ക്കും അനിയത്തിയ്ക്കുമൊപ്പം മാധവന്‍, ശില്‍പ ഷെട്ടി, രാജിവ് കുന്ദ്ര എന്നിവര്‍ പങ്കെടുത്തിരുന്നു.

Advertisement