മാധവനെ പോലൊരാളെ ജീവിതപങ്കാളിയായി കണ്ടെത്തണമെന്നു പറഞ്ഞിരുന്നല്ലോ, അങ്ങിനെയൊരാളെ കിട്ടിയോ ?

ഇതുവരെ ഇല്ല. ഞാന്‍ ഒരുപാട് സംസാരിക്കുന്ന ഒരാളാണ്. അതുതന്നെയാണ് എന്റെ പ്രശ്‌നവും. മാധവനെ പോലെ വ്യക്തിത്വമുള്ള ഒരാളെ വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹം മികച്ച അഭിനേതാവാണ്. അതിലുപരി നല്ലൊരു ഭര്‍ത്താവും അച്ഛനും കൂടിയാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ കുറേ ഇഷ്ടങ്ങള്‍ ഉണ്ട്. ഉറച്ചമനസ്സിന് ഉടമകൂടിയാണ് മാധവന്‍. അദ്ദേഹത്തിന്റെ ഹ്യൂമര്‍ സെന്‍സ് മികച്ചതാണ്. ഇതെല്ലാം കൊണ്ടാണ് അദ്ദേഹത്തെ പോലെ ഒരാളെ വിവാഹം ചെയ്യണമെന്ന തോന്നല്‍ ഉണ്ടായത്. ഞാന്‍ മാധവനോട് തന്നെ പറഞ്ഞിട്ടുണ്ട് എനിയ്ക്ക് വേണ്ടി ഇങ്ങനെയൊരാളെ കണ്ടെത്തണം എന്ന്.

Subscribe Us:

ഇങ്ങനെയൊരു വ്യക്തിത്വമുള്ള ബിപാഷയ്ക്ക് നല്ല വ്യക്തിത്വമുള്ള ഒരാളെ കിട്ടില്ലേ, അങ്ങനെയല്ലെങ്കില്‍ തന്നെ അയാളെ അങ്ങനെയാക്കിയെടുക്കാന്‍ ബിപാഷയ്ക്ക് കഴിയില്ലേ ?

തീര്‍്ച്ചയായും കഴിയും ആളുകളുടെ മനസ്സുമാത്രം ഫിറ്റ് ആയിരുന്നാല്‍ പോര. ശരീരവും ഫിറ്റ് ആയിരിക്കണം.

എല്ലാകാര്യങ്ങളും അവഗണിക്കുന്ന നിങ്ങളെ പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ എങ്ങിനെയാണ് ബാധിക്കാറ് ?

എന്റെ ജീവിതം അവസാനിച്ചാലും ഞാന്‍ ചെയ്ത വര്‍ക്കിലൂടെ ആളുകള്‍ എന്നെ ഓര്‍മ്മിക്കണം. സിനി മയില്‍ നിന്നും കുറച്ച് സമയം മാറി നില്‍ക്കുന്നതുപോലും എന്നെ വല്ലാതെ വേദനിപ്പിക്കും. സിനിമയില്‍ എല്ലാകാലവും ഒരാള്‍ ശോഭിച്ചു നില്‍ക്കണമെന്നില്ല. പ്രത്യേകിച്ച് സ്ത്രീകള്‍. അവര്‍ ഒരു പരിധി കഴിഞ്ഞാല്‍ മെയിന്‍ ഫോക്കസില്‍ നിന്നു പുറത്താവും.
അടുത്ത പേജില്‍ തുടരുന്നു