Categories

ഞാന്‍ റോബോട്ടല്ല, മനുഷ്യസ്ത്രീയാണ്: ബിപാഷ സംസാരിക്കുന്നു

ബോളിവുഡിലെ മിന്നുംതാരമായൊക്കെ ബിപാഷയെ വിശേഷിപ്പിക്കാം. ഏതുതരം വേഷങ്ങളും സ്വീകരിക്കാന്‍ ബിപാഷ കാണിക്കുന്ന ചങ്കൂറ്റം അപാരമാണ്. ബിപാഷയെ ബോളിവുഡുകാര്‍ വിളിക്കുന്ന ഒരു വിളിപ്പേരുണ്ട് ‘റോബോട്ട്’ കാരണം ഒരു റോബോട്ട് പ്രവര്‍ത്തിക്കുന്നത് പോലെയാണ് ബിപാഷ പലപ്പോഴും പ്രവര്‍ത്തിക്കാറ്. റാസ് 3 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ബിപാഷ. വിവാഹവിശേഷങ്ങളെ കുറിച്ചും ബോളിവുഡ് വിശേഷങ്ങളും ബിപാഷ പങ്കുവെയ്ക്കുന്നു..

ബിപാഷയുടെ സുഹൃത്തുക്കള്‍ റോബോട്ട് എന്നാണല്ലോ വിളിക്കാറ്, യഥാര്‍ത്ഥത്തില്‍ റോബോട്ടിനെ പോലെയാണോ?

എനിയ്ക്ക്് അങ്ങിനെ തോന്നിയിട്ടില്ല. ഞാന്‍ ഒരു മനുഷ്യസ്ത്രീ തന്നെയാണെന്നാണ് വിശ്വാസം. എന്റെ ഫ്രണ്ട്‌സിനൊപ്പം ഇരിക്കാനും ജോലിചെയ്യാനുമൊക്കെ എനിയ്ക്ക് ഇഷ്ടമാണ്. എന്നാല്‍ കഴിഞ്ഞ രണ്ടുമൂന്നു മാസം ഞാന്‍ കുറച്ച് തിരക്കിലായിപ്പോയി. സിനിമയില്‍ എക്കാലവും നിലനില്‍ക്കാന്‍ കഴിയുമെന്ന വിശ്വാസമൊന്നും എനിയ്ക്കില്ല. സിനിമയിലേക്ക് വന്ന ആദ്യത്തെ കുറച്ചു വര്‍ഷങ്ങളൊക്കെ വളരെ രസകരമായിരുന്നു. യഥാര്‍ത്ഥത്തില്‍ അന്നൊന്നും ഞാന്‍ ജീവിക്കുകയായിരുന്നില്ല. അതിനൊന്നും എനിയ്ക്ക് സമയം ലഭിച്ചിരുന്നില്ല. എന്റെ ആരോഗ്യം എനിയ്ക്ക് നഷ്ടമാവാന്‍ തുടങ്ങി. അന്നുമുതലാണ് വര്‍ഷത്തില്‍ മൂന്ന് സിനിമയില്‍ കൂടുതല്‍ ചെയ്യില്ലെന്ന് തീരുമാനമെടുത്തത്. പക്ഷേ ചില സമയങ്ങളില്‍ നമ്മള്‍ വിചാരിക്കുന്ന പോലെ സിനിമ റിലീസ് ആയിക്കൊള്ളണമെന്നില്ല. ‘പ്ലെയേഴ്‌സും ജോഡി ബ്രേക്കേഴ്‌സു’മെല്ലാം അത്തരത്തില്‍ നീണ്ടുപോയ ചിത്രങ്ങളാണ്.

ജോഡി ബ്രേക്കേഴ്‌സ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നല്ലോ, ആ വേഷത്തെ കുറിച്ച് എന്താണ് പറയാനുള്ളത് ?

അത്തരത്തിലൊരു കഥാപാത്രത്തെ ഞാന്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഒരുപാട് മോഡേണ്‍ ആയ കഥാപാത്രമാണ്. എന്നാലും ജീവിതത്തെ വളരെ സീരിയസ് ആയി കാണുന്ന ഒരുപെണ്‍കുട്ടിയാണ് ആ കഥാപാത്രം. ആ കഥാപാത്രത്തിന് എന്റെ ജീവിതവുമായും ചില സാമ്യങ്ങളൊക്കെയുണ്ട്.

ചിത്രത്തിലേക്ക് മാധവന്റെ പേര് നിര്‍ദ്ദേശിക്കാനുണ്ടായ കാരണം ?

കഥാപാത്രം അര്‍ഹിക്കുന്ന പ്രകടനം അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും വരുമെന്നു മനസ്സിലായി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് പറഞ്ഞത്. ഞാനുമായുള്ള കോമ്പിനേഷന്‍ എങ്ങിനെ വരുമെന്ന് അറിയില്ലായിരുന്നു. എന്നാലും നന്നായിട്ടുണ്ടെന്നാണ് തോന്നുന്നത്.

അടുത്ത പേജില്‍ തുടരുന്നു

Page 1 of 41234

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.