bipashaമുംബൈ: നികുതിയടയ്ക്കാതെ സാധനങ്ങള്‍ കൊണ്ടുവന്നതിന് ബിപാഷ ബസു മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതരുടെ പിടിയിലായി. നികുതിയടച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് അവരെ വിട്ടയച്ചു.

65000 രൂപയുടെ വിലവരുന്ന സാധനങ്ങളാണ് കസ്റ്റംസ് തീരുവയടക്കാതെ ബിപാഷ കൊണ്ടുവന്നത്. 13000 രൂപയാണ് കസ്റ്റംസ് തീരുവയായി ഈടാക്കിയത്. എന്നാല്‍ പിഴ ഇടാക്കിയിട്ടില്ലെന്ന് അധികാരികള്‍ അറിയിച്ചിട്ടുണ്ട്.

ചന്ദനം, സണ്‍ഗ്ലാസുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയാണ് ബിപാഷ കൊണ്ടുവന്നത്. ബിപാഷ സഹകരിക്കുകയായിരുന്നെന്നും സാധനങ്ങളുടെ ബില്ലുകളെല്ലാം കാണിച്ചുവെന്നും കസ്റ്റംസ് അറിയിച്ചു.