ബാംഗ്ലൂര്‍: സ്വാകാര്യ പങ്കാളിത്തത്തില്‍ മൈസൂരില്‍ ബയോടെക്‌നോളജി പാര്‍ക്ക് വരുന്നു. സംസ്ഥാനത്തെ രണ്ട് നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പാര്‍ക്കിന് 100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കര്‍ണ്ണാടക മന്ത്രിസഭ ഇതിന് അനുമതി നല്‍കി.

ടെന്‍ഡറിലൂടെയാണ് സ്വാകാര്യ പാട്ണര്‍മാരെ തിരഞ്ഞെടുക്കുന്നത്. മന്ത്രിസഭ ഇതുസംബന്ധിച്ചുള്ള നിര്‍ദേശം കൊടുത്തു കഴിഞ്ഞു. സര്‍ക്കാറിന്റെ പ്രധാന ഉദ്ദേശ്യം സംസ്ഥാനത്തെ ഗവേഷണ മേഖലയായി പാര്‍ക്കിനെ ഉയര്‍ത്തുക എന്നതാണ്.

Subscribe Us:

ഡോ. കിരണ്‍ മജുംദാര്‍ ഷാ തലവനായുള്ള ബയോടെക്‌നോളജി രംഗത്തെ വിഷന്‍ ഗ്രൂപ്പ് ഇതുസംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.

പന്ത്രണ്ടോളം ബയോടെക്‌നോളജി ഫിനിഷിങ് സ്‌കൂളുകള്‍ ഇവിടെ തുടങ്ങാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ഈ സ്‌കൂളുകളില്‍ നിന്ന് ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന കുട്ടികള്‍ക്ക് ജോലി ഉറപ്പെന്ന വാഗ്ദാനം സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

Malayalam News
Kerala News in English