എഡിറ്റര്‍
എഡിറ്റര്‍
പാസ്‌വേഡുകളില്ലാത്ത ഒരു ലോകത്തിനായി ബയോമെട്രിക് ഗവേഷകരുടെ പരിശ്രമം
എഡിറ്റര്‍
Wednesday 13th November 2013 1:24pm

biometric

ഇന്ത്യാന: മറ്റൊരു പാസ്‌വേഡ് കൂടി ഓര്‍മ്മിക്കാന്‍ ഇടനല്‍കരുത്.

പര്‍ഡ്യൂ സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ബയോമെട്രിക്‌സ് റിസര്‍ച്ചിലെ ഗവേഷകരുടെ ലക്ഷ്യം ഇതാണ്.

റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായ സ്റ്റീഫന്‍ എലിയറ്റ് പറയുന്നു. കണ്ണിന്റെ ഐറിസ്, വിരലടയാളം, മുഖവും ശബ്ദവും തിരിച്ചറിയുന്നത് ഇവയൊക്കെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള ചില മാര്‍ഗങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജീവിതം കൂടുതല്‍ ആയാസരഹിതമാക്കാനും ഇതുവഴി സാധിക്കും.

പുതിയതായി കണ്ടുപിടിക്കപ്പെടുന്ന ബയോമെട്രിക് ടെക്‌നോളജികള്‍ പരീക്ഷിക്കുന്നതും ന്യൂനതകള്‍ പരിഹരിക്കുന്നതും ഇദ്ദേഹത്തിന്റെ ബേസ്‌മെന്റ് ലാബില്‍ വെച്ചാണ്.

ഒരു പ്രാദേശിക റസ്റ്ററന്റില്‍ ഇപ്പോള്‍ തന്നെ ബയോമെട്രിക് സംവിധാനം ഉപയോഗത്തിലുണ്ട്. ഇന്ത്യാനയിലെ വടക്കന്‍ ലഫായത്തെയിലെ കെ.എഫ്.സിയില്‍ ജീവനക്കാര്‍ പഞ്ച് ചെയ്യുന്നത് ബയോമെട്രിക് സംവിധാനത്തിലൂടെയാണ്. ക്യാഷ് രജിസ്റ്ററിനോട് ചേര്‍ത്ത് ഘടിപ്പിച്ചിട്ടുള്ള ഫിംഗര്‍ പ്രിന്റ് സ്‌കാനറാണ് ഇതിനുപയോഗിക്കുന്നത്.

Advertisement