Categories

ആം ആദ്മി:ജോലി രാജിവെച്ച് കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയത്തിലേക്ക്

Kiran-Mazumdar-Shaw

ബാംഗ്ലൂര്‍: ##ആം ആദ്മി പാര്‍ട്ടിയുടെ ഉല്‍ഭവത്തോടെ രാഷ്ട്രീയ രംഗത്തേക്കുള്ള കോര്‍പ്പറേറ്റുകളുടെ കടന്നുവരവ് തുടരുന്നു.

ബാംഗ്ലൂര്‍ ആസ്ഥാനമായ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ചെയര്‍പേര്‍സണ്‍ കിരണ്‍ മസുംദാര്‍ ഷോവാണു ജോലി രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മിയിലോ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ചേരുമെന്നാണ് കിരണ്‍ മസുംദാര്‍ ഷോവ പറയുന്നത്.

സാമ്പത്തിക ഭദ്രതയുള്ള നല്ല ഭരണം കാഴ്ചവെക്കുന്നതിനായി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനാണ് താന്‍ ഉദ്ദേശിക്കുന്നത് എന്നാല്‍ താന്‍ ആം ആദ്മി പാര്‍ട്ടിയുടെ ഭാഗമല്ലെന്നും കിരണ്‍ മസുംദാര്‍ ഷോവ പറഞ്ഞു.

മുന്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ വി.ബാലകൃഷ്ണന്‍ ആം ആദ്മിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് കിരണ്‍ മസുംദാര്‍ ഷോവ തന്റെ രാഷ്ട്രീയ രംഗപ്രവേശം അറിയിച്ചിരിക്കുന്നത്.

നിലവില്‍ ബാംഗ്ലൂര്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റാണ് കിരണ്‍ മസുംദാര്‍ ഷോവ.

വാണിജ്യ രംഗത്തെ അഴിമതിക്കെതിരെ ഇനിയും പ്രതികരിക്കാതിരിക്കാനാവില്ല. വാണിജ്യ രംഗങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന കിഴിവുകള്‍ ലഭിക്കുന്നത് ഒരു ചെറിയ വിഭാഗത്തിന് മാത്രമാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്ന് കിരണ്‍ മസുംദാര്‍ ഷോവ പറഞ്ഞു. ആം ആദ്മിയോ മറ്റേതെങ്കിലും പാര്‍ട്ടിയോ ഇത് കാര്യക്ഷമമായി നടപ്പിലാക്കേണ്ടതുണ്ട്.

സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി അഴിമതി തടയാനാവണം. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും കൂടുതല്‍ പണം നീക്കിവെക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വാണിജ്യങ്ങള്‍ ആരംഭിക്കുകയും പുതിയ വാണിജ്യ സംരംഭങ്ങള്‍ക്കുള്ള അവസരം ഒരുക്കുകയും വേണമെന്ന് കിരണ്‍ മസുംദാര്‍ ഷോവ അഭിപ്രായപ്പെട്ടു.