Categories

പരിസ്ഥിതി പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ജൈവപ്ലാസ്റ്റിക്

bio-plasticതിരുവനന്തപുരം: പ്ലാസ്റ്റിക് ഉയര്‍ത്തുന്ന ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മറി കടക്കാനായി ജൈവ പ്ലാസ്റ്റിക് പ്രയോഗികമാക്കുന്നതിനെക്കുറിച്ച് ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധം. പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കാന്‍ ജൈവ പ്ലാസ്റ്റിക് വ്യാപകമാക്കണമെന്ന് പ്രബന്ധം അവതരിപ്പിച്ച ഡോ. പോള്‍ പറഞ്ഞു. എല്ലാത്തരം കാര്‍ഷിക വിഭവങ്ങളില്‍ നിന്നും ജൈവ പ്ലാസ്റ്റിക് ഉല്‍പാദിപ്പിക്കാനാകും. വികസിത രാജ്യങ്ങളില്‍ ചോളമാണ് ഇതിന് ഏറെ ഉപയോഗിക്കുന്നത്. എന്നാല്‍ ചണം, കസവ് പോലുള്ള ഭക്ഷ്യേതര വിഭവങ്ങള്‍ ഉള്ളത് ഇന്ത്യക്ക് ഏറെ ജൈവപ്ലാസ്റ്റിക് നിര്‍മാണത്തിന് സഹായകരമാവുമെന്ന് അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുമായുള്ള സഹവാസം മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നതായി പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ലൈംഗിക ശേഷി നഷ്ടമാകുന്നത് മുതല്‍ ഹൃദ്രോഗം വരെ പ്ലാസ്റ്റിക് ഉണ്ടാക്കുന്നുണ്ടെന്ന് സെഷനില്‍ പ്ലാറ്റിനം ജൂബിലി പ്രഭാഷണം നിര്‍വഹിച്ച ജബല്‍പൂര്‍ ആര്‍ ഡി സര്‍വകലാശാലയിലെ ഡോ എസ് എം പോള്‍ ഖുരാന ചൂണ്ടിക്കാട്ടി.

പ്ലാസ്റ്റിക് കാരണം ശ്വസന ഉദര സംബന്ധമായ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍‍, വ്യത്യസ്ത ആന്തരിക രോഗങ്ങള്‍, പുറംവേദന തുടങ്ങിയവ ഉണ്ടാകാം. പ്ലാസ്റ്റിക് പെറുക്കുന്നവരില്‍ ഇത് വ്യാപകമായി കാണപ്പെടുന്നുണ്ട്. പ്ലാസ്റ്റിക് ഉല്‍പാദനവുമായി ബന്ധപ്പെട്ടവരിലാണ് ഏറ്റവും മാരക രോഗങ്ങള്‍ കാണുന്നത്. ആസ്തമയും ശ്വാസനാളവുമായി ബന്ധപ്പെട്ട രോഗങ്ങളും ഹൃദ്രോഗങ്ങളും ഇവരിലുണ്ടാകുന്നു. ഇത്തരം ജോലി ചെയ്യുന്നവരുടെ ലൈംഗികശേഷിയെയും പ്രത്യുല്‍പാദന ശേഷിയേയും ഇത് ബാധിക്കുന്നു. കന്നുകാലികള്‍ പ്ലാസ്റ്റിക് ഭക്ഷിക്കുന്നതിന്റെ പ്രത്യാഘാതവും മനുഷ്യരിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.