എഡിറ്റര്‍
എഡിറ്റര്‍
സാനിറ്ററി നാപ്കിന് ജി.എസ്.ടി: സ്ത്രീ പുരുഷഭേദമന്യേ പ്രതിഷേധിക്കണമെന്ന് ബിനോയ് വിശ്വം
എഡിറ്റര്‍
Saturday 8th July 2017 11:04am

തിരുവനന്തപുരം: സാനിറ്ററി നാപ്കിന് 12% നികുതി ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത ബംഗ്ലരുവിലെ സ്ത്രീകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. ജി.എസ്.ടി സ്ത്രീവിരുദ്ധ, പാവപ്പെട്ടവര്‍ക്ക് എതിരായ നിയമമാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

ഉയര്‍ന്ന വിലകാരണം രാജ്യത്തെ 80% സ്ത്രീകള്‍ക്കും നാപ്കിന്‍ വാങ്ങി ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അപ്പോഴാണ് നികുതിയുയര്‍ത്തി നരേന്ദ്രമോദിയുടെ ‘സ്‌നേഹപ്രകടനം’ മെന്നു പറഞ്ഞ ബിനോയ് വിശ്വം ഇതേ സര്‍ക്കാര്‍ തന്നെയാണ് വളയ്ക്കും പൊട്ടിനും കമ്മലിനുമൊക്കെയാണ് നികുതിയില്ലാതാക്കിയതെന്നും കുറ്റപ്പെടുത്തി.

ഇതിനെതിരെ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപപ്പെട്ടു.


Must Read:ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ വ്യാപാരിയെ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ ; ഗൂഢാലോചന നടത്തിയത് ബി.ജെ.പി ജില്ലാനേതാവിന്റെ നേതൃത്വത്തിലെന്ന് പൊലീസ്


സാനിറ്ററി നാപ്കിന്റെ വിലകുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്ന് തനിക്ക് ഉറപ്പാണെന്നു പറഞ്ഞുകൊണ്ടാണ് ബിനോയ് വിശ്വം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സാനിറ്ററി നാപ്കിന് 12% നികുതി ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബംഗളുരുവില്‍ സ്ത്രീകള്‍ രംഗത്തുവന്നിരുന്നു. ‘എന്റെ ആര്‍ത്തവത്തിന് നികുതി ഏര്‍പ്പെടുത്തരുത്’ എന്നു പറഞ്ഞ് ഓണ്‍ലൈന്‍ കാമ്പെയ്‌നും ആരംഭിച്ചിരുന്നു.

Advertisement