തിരുവനന്തപുരം: മെര്‍കിന്‍സ്റ്റണ്‍ കേസ് എഴുതി തള്ളാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി ബിനോയ് വിശ്വം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര തലത്തില്‍ ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചില്ലെന്ന് ബിനോയ് വിശ്വം ആരോപിച്ചു. രാജ്യത്ത് പ്രതിവര്‍ഷം 50,000 ടണ്‍ എന്‍ഡോസള്‍ഫാനാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഇതില്‍ പകുതിയും ഉപയോഗിക്കുന്നത് കേരളത്തിലാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.