കല്‍പ്പറ്റ: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. വിഷയത്തില്‍ കോടിയേരിയുടെ പ്രതികരണം മകനെ രക്ഷിക്കാനാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.


Also read ധോണി ഇന്ത്യയുടെ മുത്താണ്; അയാളെ പുറത്താക്കിയ രീതി തോന്ന്യവാസമായിപ്പോയി: അസ്ഹറുദ്ദീന്‍ 


വിഷയത്തില്‍ മുഖ്യമന്ത്രി നിസ്സഹായനായി നോക്കിനില്‍ക്കുന്നത് പ്രതി കോടിയേരിയുടെ മകനായത് കൊണ്ടാണ്. കോടിയേരിയുടെ തണുപ്പന്‍ പ്രതികരണവും മകനെ രക്ഷിക്കാനാണെന്നും വിഷയത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും രാധാകൃഷ്ണന്‍ കല്‍പ്പറ്റയില്‍ പറഞ്ഞു.

സിനിമാ മേഖലയിലെ മാഫിയകളെ നിയന്ത്രിക്കുന്നത് ബിനീഷ് കോടിയേരിയാണ് നടിയെ അക്രമിച്ചതിനു പിന്നിലും ബിനീഷ് തന്നെയാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.


Dont miss ‘ദിലീപ് ഫാന്‍സിന്റെ യോഗത്തില്‍ പള്‍സര്‍ സുനി’: വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫാന്‍സ് അസോസിയേഷന്‍ നേതാവ് 


കൊച്ചിയില്‍ പ്രമുഖ നടി അക്രമണത്തിനിരയായത് ഒറ്റപ്പെട്ട സംഭവമാണെന്ന കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോടിയേരിക്ക് മറുപടിയുമായി സഖ്യകക്ഷിയായ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തിയിരുന്നു.