തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിലൂടെ ശ്രദ്ധ നേടാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ബിനീഷ് കോടിയേരി. അവര്‍ക്കറിയാവുന്ന രാഷ്ട്രീയം ഫാസിസത്തിന്റേതാണ്. അതാണ് അവര്‍ ചെയ്യുന്നതും- ബിനീഷ് കോടിയേരി പറഞ്ഞു.

ജില്ലയില്‍ വ്യാപകമായി ബി.ജെ.പിയും ആര്‍.എസ്.എസും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. ആശയപരമായി നേരിടുന്നതിന് പകരം, കായികപരമായി നേരിടുന്ന രാഷ്ട്രീയമാണ് ബി.ജെ.പി കാണിക്കുന്നതെന്നും ബിനീഷ് പ്രതികരിച്ചു.


Dont Miss ദിലീപിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍; അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി കൈവശം വെച്ചിരിക്കുന്നത് 21 ഏക്കര്‍ ഭൂമി; ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്ന് കണ്ടെത്തല്‍


തലസ്ഥാനത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ബീനിഷ് കോടിയേരി പറഞ്ഞു.

അതേസമയം ബിജെപിയുടെ ആസൂത്രിത നീക്കമാണ് ആക്രമണ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് കോടിയേരി പ്രതികരിച്ചു. ആക്രമണത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. വിഷയത്തില്‍ ജനങ്ങള്‍ രംഗത്ത് എത്തണമെന്നും ജനവികാരം ഉയര്‍ന്നുവരണമെന്നും കോടിയേരി പറഞ്ഞു.

‘ബീനീഷിനോട് ഇപ്പോള്‍ ആര്‍ക്കും ശത്രുതയുണ്ടാവാനാടയില്ല. ഞാന്‍ ഇടയ്ക്ക് ഇവിടെ വന്നു താമസിക്കാറുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇന്നലെ തിരുവനന്തപുരത്ത് തീവണ്ടി ഇറങ്ങിയ ഞാന്‍ ഇങ്ങോട്ടേക്ക് എത്തിയപ്പോള്‍ നാലു മണി കഴിഞ്ഞിരുന്നു. ഞാന്‍ വരുന്നതിനു മുമ്പാണ് ഇവിരെ ആക്രമണം നടന്നത്. ‘ അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ ബി.ജെ.പി ആക്രമണം മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. കേന്ദ്ര നേതാക്കള്‍ക്കുമുമ്പില്‍ മുഖം രക്ഷിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഇത്.

ആക്രമണം ആര്‍.എസ്.എസും ബി.ജെ.പിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെ ലക്ഷ്യമിട്ടാണ് വീടിനുനേരെ ആക്രമണമുണ്ടായതെന്നും കോടിയേരി പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് ബിനീഷ് കോടിയേരിയുടെ വീടിനു നേരേയും ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയും ആക്രമണം ഉണ്ടാകുന്നത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെയാണ് ആക്രമണം നടന്നത്.