എഡിറ്റര്‍
എഡിറ്റര്‍
എ.എന്‍ രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കമെന്ന് ബിനീഷ് കോടിയേരി: നടിയെ ആക്രമിച്ച സംഭവത്തില്‍ വ്യാജപ്രചരണം നടത്തി
എഡിറ്റര്‍
Wednesday 22nd February 2017 11:42am

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ താനാണെന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ബിനീഷ് കോടിയേരി.

നടിയ ആക്രമിച്ച സംഭവത്തില്‍ തന്റെ പേരില്‍ വ്യാജ പ്രചരണം നടത്തുകയായിരുന്നു. തന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ച എ.എന്‍ രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

Actress സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷാണ് സംഭവത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസമായിരുന്നു എ.എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചത്. വിഷയത്തില്‍ കോടിയേരിയുടെ പ്രതികരണം മകനെ രക്ഷിക്കാനാണെന്നും രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു.


Dont Miss മിണ്ടുക മാമുനേ…പിണറായി മിണ്ടിയേ തീരൂ; നടിക്കെതിരെ വാര്‍ത്ത നല്‍കിയ കൈരളി ചാനലിനെതിരെ നടപടിയെടുക്കണമെന്നും പി.ടി തോമസ് 


വിഷയത്തില്‍ മുഖ്യമന്ത്രി നിസ്സഹായനായി നോക്കിനില്‍ക്കുന്നത് പ്രതി കോടിയേരിയുടെ മകനായത് കൊണ്ടാണ്. കോടിയേരിയുടെ തണുപ്പന്‍ പ്രതികരണവും മകനെ രക്ഷിക്കാനാണെന്നും വിഷയത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും രാധാകൃഷ്ണന്‍ കല്‍പ്പറ്റയില്‍ പറഞ്ഞിരുന്നു.

സിനിമാ മേഖലയിലെ മാഫിയകളെ നിയന്ത്രിക്കുന്നത് ബിനീഷ് കോടിയേരിയാണ് നടിയെ അക്രമിച്ചതിനു പിന്നിലും ബിനീഷ് തന്നെയാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.

കൊച്ചിയില്‍ പ്രമുഖ നടി അക്രമണത്തിനിരയായത് ഒറ്റപ്പെട്ട സംഭവമാണെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Advertisement