എഡിറ്റര്‍
എഡിറ്റര്‍
ബിന്ദു കൃഷ്ണയുടെ നാമനിര്‍ദ്ദേശപത്രികയും സ്വീകരിച്ചു
എഡിറ്റര്‍
Wednesday 26th March 2014 9:45am

bindhu-krishna-2

ആറ്റിങ്ങല്‍: നാമനിര്‍ദേശ പത്രികയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആറ്റിങ്ങള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ പ്തരിക സ്വീകരിച്ചു. വരണാധികാരി ജില്ല കളക്ടര്‍ ബിജു പ്രഭാകര്‍ പത്രികയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് പറഞ്ഞു.

സത്യവാങ്മൂലത്തില്‍ ഒപ്പിട്ട നോട്ടറിയുടെ രജിസ്റ്റര്‍ വിളിച്ച് വരുത്തി പരിശോധച്ചതിന്റെ അടിസ്ഥാനത്തിലാണ് വരണാധികാരിയുടെ പുതിയ തീരുമാനം. എന്നാല്‍ വരണാധികാരിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു.ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിയ്ക്കുമെന്നും തീരുമാനത്തിന് പിന്നില്‍ ഡൂഢാലോചനയുണ്ടെന്നും സി.പി.ഐ.എം ജില്ല സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കുടുംബാംഗങ്ങളുടെ സ്വത്ത് വിവരവും ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിശദാംശങ്ങളും സത്യവാങിമൂലത്തില്‍ മറച്ചുവെച്ചന്നാണ് എല്‍.ഡി.എഫ് ബിന്ദു കൃഷ്ണയെക്കെതിരെ ആരോപിച്ചിരുന്നു.

ഇന്നലെ കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി,  തിരുവനന്തപുരം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാമിന്റെയും നാമനിര്‍ദ്ദേശപ്പത്രിക വരണാധികാരി സ്വീകരിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പ്രകാരം കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാന്‍ കെ.എം. മാണി തന്നെയാണെന്ന് തിരഞ്ഞെടുപ്പ്് കമ്മീഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജോസ് കെ. മാണിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിയ്ക്കാന്‍ തീരുമാനമായത്.

Advertisement