ന്യൂദല്‍ഹി: ഇന്ത്യയുടെ ഒളിപിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രക്ക് കുവൈത്തില്‍ നടന്ന ഏഷ്യന്‍ എയര്‍ഗണ്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍. ഇന്ത്യയുടെ തന്നെ സത്യേന്ദര്‍ സിങിനാണ് വെങ്കലം. ഈയിനത്തില്‍ ലോക റെക്കോര്‍ഡുകാരനായ ചൈനയുടെ സു കിനാനാണ് സ്വര്‍ണമെഡല്‍.

700.2 പോയന്റ് നേടിയാണ് ചൈനീസ് താരം സ്വര്‍ണം സ്വന്തമാക്കിയത്. ബിന്ദ്ര 697.6 പോയന്റ് സ്വന്തമാക്കിയപ്പോള്‍ സത്യേന്ദര്‍ സിങ് 696.7 പോയന്റ് നേടി. 694.5 പോയന്റ് നേടിയ ഇന്ത്യയുടെ തന്നെ കോമണ്‍വെല്‍ത്ത ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ഗഗന്‍ നരങിന് മത്സരത്തില്‍ ഏഴാമതെത്താനേ സാധി്്ച്ചുള്ളൂ.

Subscribe Us: