ന്യൂദല്‍ഹി:കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നേടി. 10 മീറ്റര്‍ എയര്‍റൈഫിള്‍ ടീം ഇനത്തില്‍ ബിന്ദ്ര-ഗഗന്‍ നരംഗ് സഖ്യവും 25 മീറ്റര്‍ പിസ്റ്റള്‍ ടീമിനത്തില്‍ അനീസ സെയ്ദ്- രാഖി സരണ്‍ബാത് സഖ്യവുമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഓംകാര്‍ സിംഗ്-ദീപക് ശര്‍മ സഖ്യം നേരത്തേ വെള്ളി നേടിയിരുന്നു. 96 കി ഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ അനില്‍ കുമാര്‍ ഫൈനലിലെത്തിയിട്ടുണ്ട്.

നേരത്തേ ഇന്ത്യക്ക് വേണ്ടി വനിതകളുടെ 48 കി.ഗ്രാം ഭാരോദ്വഹനത്തില്‍ സോണിയാ ചാനു വെള്ളി നേടിയിരുന്നു. ഈയിനത്തില്‍ സന്ധ്യാ റാണിക്കാണ് വെങ്കലം. നൈജീരിയക്കാണ് സ്വര്‍ണം. പുരുഷന്മാരുടെ 56 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സുഖന്‍ദേവ് വെള്ളിയും ശ്രീനിവാസ റാവു വെങ്കലവും നേടി.