കൊല്ലം: ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാനായി മുടി ദാനം ചെയ്ത് കൊല്ലം ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ. കൊല്ലം ഡി.സി.സി ഓഫീസില്‍ നടത്തിയ സ്‌നേഹ സ്പര്‍ശം പരിപാടിയിലാണ് ബിന്ദു കൃഷ്ണയും സഹപ്രവര്‍ത്തകരും മുടി ദാനം ചെയതത്.


Also read ജിഷ്ണുവിന്റെ മരണം; വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും ഇടിമുറിയില്‍ നിന്നും രക്തക്കറകള്‍ കണ്ടെത്തി


കീമോതെറാപ്പി ചെയ്യുമ്പോള്‍ മുടി നഷ്ടമാകുന്നവര്‍ക്ക് ആത്മവിശ്വാസവും ആശ്വാസവും നല്‍കാനാണ് കേശദാനം നടത്തിയതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. അവരുടെ വേദനയില്‍ പങ്കുചേരാന്‍ കൂടിയാണ് ഇത്തരം പ്രവര്‍ത്തനമെന്നും മഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ ബിന്ദു കൂട്ടിച്ചേര്‍ത്തു.

‘ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ വലിയ മാതൃക സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ കേശദാനം നടത്തുന്നത്. അര്‍ബുദ രോഗത്തിന് ചികിത്സയ്ക്കുന്നതിനിടെ മുടി നഷ്ടപ്പെടുന്നവര്‍ക്ക് ചെറിയ സഹായം ചെയ്യാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്’ ബിന്ദു കൃഷ്ണ പറഞ്ഞു.

ബിന്ദു കൃഷ്ണയ്ക്ക് പുറമെ 25ഓളം വനിതാ പ്രവര്‍ത്തകരും കേശദാനത്തില്‍ പങ്കാളികളായി. ചങ്ങനാശ്ശേരി സര്‍ഗക്ഷേത്രയുമായി സഹകരിച്ചായയിരുന്നു വനിതാ പ്രവര്‍ത്തകരുടെ മാതൃകാ പരിപാടി.