Administrator
Administrator
ഐസ്‌ക്രീംകേസ്: ബിന്ദുവും റോസ്‌ലിനും കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴിനല്‍കി
Administrator
Tuesday 4th October 2011 2:20pm

ice cream investigationകോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ രണ്ട് സ്ത്രീകള്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ മൊഴി നല്‍കി. കോഴിക്കോട് സ്വദേശി റോസ്‌ലിനും, വയനാട് സ്വദേശി ബിന്ദുവുമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കിയത്. താമശേരി ഡി.വൈ.എസ്.പി, കരിപ്പൂര്‍ എമിഗ്രേഷന്‍ ഓഫീസര്‍ വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ താമരശേരി ഡി.വൈ.എസ്.പി ഓഫീസില്‍വച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്.

കേസില്‍ മൂന്നാം തവണയാണ് ഇവരില്‍ നിന്നും മൊഴിയെടുക്കുന്നത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴി ഷെരീഫ് എന്നയാള്‍ ഭീഷണിപ്പെടുത്തി നല്‍കിച്ചതാണെന്നും മൊഴി മാറ്റിനല്‍കാന്‍ താല്‍പര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ബിന്ദുവും റോസ് ലിനും കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് വീണ്ടും ഇവരുടെ മൊഴിയെടുത്തത്.

Advertisement