Administrator
Administrator
ബിന്തി ബാസാര്‍ ജൂണ്‍ 10ന്
Administrator
Friday 6th May 2011 12:42pm

bindhibazarകരണ്‍ അറോറയുടെ പുതിയ ചിത്രം ബിന്തി ബാസാര്‍ ജൂണ്‍ 10ന് തിയ്യേറ്ററുകളിലെത്തും. മെയ് 20ന് ചിത്രം പ്രദര്‍ശിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്.

ബിന്തി ബാസാറിന് ഐ.പി.എല്‍ പാരയാകുമെന്ന് കരുതിയാണ് റീലീസ് നീട്ടിയത്. ഏപ്രില്‍ മെയ് മാസത്തിലെ പുത്തന്‍ റിലീസുകളുടെ പ്രളവും റിലീസിംങ് മാറ്റിവയ്ക്കാനുള്ള മറ്റൊരു കാരണമാണ്. ലോകകപ്പ് ക്രിക്കറ്റിനെ ഭയന്ന് റിലീസ് ചെയ്യാതിരുന്ന ചിത്രങ്ങളെല്ലാം ഈ മാസങ്ങളിലാണ് റിലീസ് ചെയ്തത്. ഇക്കൂട്ടത്തില്‍ ബാസാര്‍ പെട്ടുപോകുമെന്ന ഭയവുമുണ്ടായിരുന്നെന്ന് നിര്‍മ്മാതാവ് അറോറ പറഞ്ഞു.

മെയ് 10ന് ചിത്രം റിലീസ് ചെയ്യുകയാണെങ്കില്‍ കാശ്മാകാശ്, 404, പ്യാര്‍ കാ പുഞ്ചമ തുടങ്ങിയ ചിത്രങ്ങളുമായി ഏറ്റുമുട്ടാനുള്ള സാധ്യത കൂടുതലാണ്.

ജെന്നിഫര്‍ ലോപ്‌സിന്റെ സഹോദരി കാതറിന്‍ ലോപ്‌സിന്റെ ഐറ്റം ഡാന്‍സാണ് ചിത്രത്തിന്റെ പ്രധാന ഹൈലറ്റുകളിലൊന്ന്. ഇതിനു പുറമേ കെ.കെ മേനോന്‍, ദീപ്തി നാവല്‍, പ്രശാന്ത് നാരായണന്‍, ഷില്‍പ്പ ഷുക്ല, വേദിത പ്രതാപ് സിംങ്, പിയൂഷ് മിശ്ര, എന്നിവര്‍ക്കൊപ്പം പുതുമുഖം ശ്വേത വര്‍മയും ബാസാറില്‍ അണിനിരക്കുന്നു.

Advertisement