Categories

‘രാജ്യദ്രോഹനിയമം ഇന്ത്യന്‍ ജനാധിപത്യത്തിനെതിര് ‘

dr-binayaksenഡോ.ബിനായക് സെന്‍ വിഷയത്തില്‍ ഛത്തീസ്ഗഡ് സര്‍ക്കാറിന് ഇരട്ട പ്രഹരമാണ് ഇപ്പോള്‍ ഏറ്റിരിക്കുന്നത്. ഒന്ന് സെന്നിനെ വെറുതെവിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധി. രണ്ടാമതായി നാല്‍പത് അംഗ പ്ലാനിങ് കമ്മീഷനില്‍ സെന്നിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം. സെന്നിനെ പ്ലാനിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തുറന്ന എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. മാവോവാദി പ്രസ്ഥാനത്തെക്കുറിച്ചും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ബിനായക് സെന്‍ സംസാരിക്കുന്നു.

പ്ലാനിങ്ങ് കമ്മീഷനില്‍ താങ്കളെ ഉള്‍പ്പെടുത്തിയതില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം കത്തയച്ചിരുന്നു..

പ്ലാനിങ്ങ് കമ്മീഷനില്‍ എന്നെ ഉള്‍പ്പെടുത്തിയത് എന്റെ താല്‍പര്യത്തിനനുസരിച്ചില്ല. ഇതു സംബന്ധിച്ച് എന്തു പ്രശ്‌നമുണ്ടെങ്കിലും അത് കമ്മീഷനും മുഖ്യമന്ത്രിയും തമ്മിലാണ്. ഇതിനിടയില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

കമ്മീഷനില്‍ ഉള്‍പ്പെടുത്തിയതില്‍ അത്ഭുതം തോന്നിയിരുന്നോ?

ഒരിക്കലുമില്ല. വര്‍ഷങ്ങളായി ഞാന്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. പക്ഷേ അവരുടെ തീരുമാനങ്ങളില്‍ എന്റെ അഭിപ്രായങ്ങള്‍ മാനിച്ചതില്‍ എനിക്ക് കടപ്പാടുണ്ട്. എന്റെ പേര് കമ്മീഷനില്‍ ഉള്‍പ്പെടുത്തിയതില്‍ എനിക്ക് നന്ദിയുണ്ട്.

അംഗമെന്ന നിലയില്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍?

ഞാനിതുവരെ കമ്മീഷന്റെ ഒരു മീറ്റിങ്ങിലും പങ്കെടുത്തിട്ടില്ല.മെയ് 26 ന് യോഗം ചേരുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും അത് ജൂണിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. മീറ്റിങ്ങില്‍ പങ്കെടുത്തശേഷമെ എനിക്കെന്തു ചെയ്യാനാവും എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവു.അടുത്ത പേജില്‍ തുടരുന്നു

Page 1 of 41234

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.